
കുന്നംകുളം: കുറുക്കൻപാറ വാഹനപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മദ്യപ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരാണ് അറസ്റ്റിലായത്. കാറിലുണ്ടായിരുന്ന ഇവർ അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. കാർ ഓടിച്ച ബെൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘം കുന്നംകുളത്തെ ബാറിൽ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയിൽ വരുമ്പോഴായിരുന്നു അപകടം.




Comments are closed.