നിർമ്മാണം പൂർത്തിയായി ഒന്നര വർഷം കഴിഞ്ഞിട്ടും ഹെൽത്ത് സബ്സെന്റർ തുറന്നില്ല; വട്ടേക്കാട്ട് സിപിഐഎം പ്രതിഷേധം

കടപ്പുറം: പഞ്ചായത്തിലെ വട്ടേക്കാട് ഹെൽത്ത് ഗ്രാന്റ് വിനിയോഗിച്ച് നിർമ്മിച്ച ഹെൽത്ത് സബ്സെന്റർ പണി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐഎം വട്ടേക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രതിഷേധം സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു.വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി ഹംസ അറക്കൽ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.വി. മുസ്തഫ, പി.എച്ച്. മഹ്റൂഫ്, ജനപ്രതിനിധികളായ റാഹില വഹാബ്, എ.കെ. മുനീർ, ഷെജീറ ഷാഹിർ, ബ്രാഞ്ചംഗങ്ങളായ എം.വി. ഇഖ്ബാൽ, ഫസീല ഹുസൈൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് സബ്സെന്റർ എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.




Comments are closed.