mehandi banner desktop
Chavakkad online

കോണിയിറങ്ങുന്നതിനിടയിൽ വീണ് പരിക്കേറ്റ ഫാർമസിസ്റ്റ് മരിച്ചു

Ft

ഗുരുവായൂർ: ഗുരുവായൂരിൽ ബ്യൂട്ടി പാർലറിലെ കോണിയിറങ്ങുന്നതിനിടയിൽ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശ്ശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസിൻ്റെ ഭാര്യ റോസി (61) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. തൈക്കാട് വൈറ്റ് റോസ് ബ്യൂട്ടിപാർലറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആക്ട്സ് പ്രവർത്തകർ കന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Jan oushadi

Comments are closed.