മാലിന്യരഹിത ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ‘നിർമലം’ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

മാലിന്യരഹിത കേരളം: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ‘നിർമലം’ ശുചിത്വ സന്ദേശ വിളംബര റാലി സംഘടിപ്പിച്ചുഗുരുവായൂർ: ‘നിർമലം’ മാലിന്യരഹിത പുതുയുഗ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ശുചിത്വ സന്ദേശ വിളംബര റാലി സംഘടിപ്പിച്ചു. പരിസര ശുചിത്വവും മാലിന്യ സംസ്കരണവും ഉറപ്പാക്കി നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് വിളംബര റാലി നടന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അനൂപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രതി ജനാർദ്ദനൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാനി റെജി തുടങ്ങിയ ജനപ്രതിനിധികളും റാലിക്ക് നേതൃത്വം നൽകി.വിവിധ വാർഡ് കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ റാലിയിൽ സജീവമായി അണിനിരന്നു. നഗരത്തിൽ മാലിന്യ സംസ്കരണ ശീലങ്ങൾ കൂടുതൽ ജനകീയമാക്കാനും പൊതുസ്ഥലങ്ങൾ ശുചിയായി സംരക്ഷിക്കാനുമുള്ള ബോധവൽക്കരണ സന്ദേശങ്ങൾ റാലിയിലുടനീളം ഉയർത്തിപ്പിടിച്ചു.




Comments are closed.