mehandi banner desktop
Chavakkad online

നെഹ്റു കരുണാലയത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

Ft

പുന്നയൂർ : നെഹ്റു കരുണാലയം സംഘടനയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.​ചടങ്ങിൽ കരുണാലയം ചെയർമാൻ ഷാജഹാൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ പി. കെ. അക്ബർ അധ്യക്ഷത വഹിച്ച മഹത്തായ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് നിസാം ആലുങ്കൽ നിർവഹിച്ചു.​കരുണാലയം അംഗവുമായ ഷാനിഫ്, നജീബ്, സുലു, ഹംസത്ത്, ജാഫർ, ഫൈസൽ എം.പി., യൂസഫ്, നൗഫൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.​വർത്തമാനകാല ഇന്ത്യയിൽ നടമാടിക്കൊണ്ടിരിക്കുന്ന വർഗീയതയ്ക്കും വംശീയതയ്ക്കും വർണ്ണ വിവേചനത്തിനുമെതിരെ ഗാന്ധിജി നൽകിയ സന്ദേശങ്ങൾ ഏറെ പ്രസക്തമാണെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് ഭരണ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന രീതിക്കും, ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്ന ഭരണകൂടങ്ങൾക്കുമെതിരെയും ശക്തമായ പ്രതിരോധം ഉയർത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.​കരുണാലയം കമ്മിറ്റി ട്രഷറർ നാസർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി പരിപാടി അവസാനിപ്പിച്ചു.

Jan oushadi

Comments are closed.