mehandi banner desktop
Chavakkad online

ഐ.സി.എ കോളേജിൽ വിദ്യാർഥി സംഘർഷം: എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റിന് പരിക്ക്

Ft

തൊഴിയൂർ: ഐ.സി.എ കോളേജിൽ എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റിന് പരിക്ക്. ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയും യൂണിറ്റ് പ്രസിഡന്റുമായ ബാസിലിനാണ് പരിക്കേറ്റത്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികാ സമർപ്പണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. എസ്.എഫ്.ഐ പ്രവർത്തകർ മനഃപൂർവം സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് യു.ഡി.എസ്.എഫ് ആരോപിച്ചു.സംഘർഷത്തിൽ ചുണ്ടിനും മുഖത്തും തലയ്ക്കും പരിക്കേറ്റ ബാസിലിനെ ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് കോളേജ് കാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Jan oushadi

Comments are closed.