കാരുണ്യസ്പർശവുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർഥികൾ

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ അഞ്ചാംക്ലാസ്സ്വിദ്യാർഥികളും അധ്യാപകരും കോട്ടപ്പടി അഭയഭവൻ സന്ദർശിച്ച് വയോജനങ്ങളായ അഗതികൾക്കൊപ്പം ഒരു പകൽ ചിലവഴിച്ചു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം.സമൂഹത്തിൽ മുതിർന്നവരോട് കൂടുതൽ അനാദരവ് വർദ്ധിച്ച് വരുന്ന കാലത്ത് കുടുംബ ബന്ധങ്ങളുടെ വില മനസ്സിലാക്കാനും പ്രായം ചെന്നവരെ പരിഗണിക്കാനും സഹായിക്കാനും കുട്ടികളിൽ മനോഭാവം വരത്താനുമായിരുന്നു യാത്ര .സുരക്ഷിതവും, സ്നേഹനിർഭരവുമാകേണ്ട കാലത്ത് ഒറ്റപ്പെടലിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്കൊപ്പം സമയം ചിലവിട്ടും , കുട്ടികളുടെ വക സോപ്പ്, സോപ്പ് പൊടി, ബിസ്കറ്റ് എന്നിവ സമ്മാനമായി കരുതിയിരുന്നു.പ്രിയപ്പെട്ടവരോടപ്പം മധുരപലഹാരങ്ങൾ ഒരുമിച്ച് കഴിച്ചും, പാട്ട്പാടിയും, പറഞ്ഞും സ്നേഹം പങ്കിട്ടാണ് മടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി എം കെ സലീം, എസ് കെ പ്രിയ, എ എസ് സന്ധ്യ തുടങ്ങിയവർ വിദ്യാർത്ഥികളെ അനുഗമിച്ചു.




Comments are closed.