
നാട്ടിക: നാട്ടിക ടോൾ പ്ലാസ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത് ഭരണകൂട വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി. ജനങ്ങളെയും സാമൂഹ്യ സംവിധാനങ്ങളെയും ധിക്കരിച്ചുകൊണ്ടാണ് അനധികൃതമായ ടോൾ പിരിവ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. ഈ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.എ. റഷീദ് പറഞ്ഞു. ടോൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ നടത്തിയ ടോൾ പ്ലാസ ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡൻ്റ് സരസ്വതി വലപ്പാട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ ഷാജഹാൻ, നവാസ് എടവിലങ്ങ്, ജില്ലാ കമ്മിറ്റിഅംഗം റഫീഖ് കാതിക്കോട് നാട്ടിക മണ്ഡലം സെക്രട്ടറി അസ്ലം എന്നിവർ സംസാരിച്ചു.




Comments are closed.