
ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ വെട്ടേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി ഏഴു മണിയോടെ സ്ഥാപന ഉടമ പാലയൂർ സ്വദേശി അഡ്വ ഇ എം സാജൻ കടയിൽ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. സാധാരണ അഞ്ചരമണിയോടെ അടക്കാറുള്ള ജനസേവാ കേന്ദ്രത്തിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. വാതിൽ തള്ളി അകത്തു കടന്നപ്പോഴാണ് ജീവനക്കാരി തലക്ക് പരിക്കേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തിയ നിലയിലാണ് മുറിവ് കാണുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തലയിൽ ആന്തരിക രക്തസ്രാവമുള്ളതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം. യഥാർത്ഥ കാരണം വ്യക്തമല്ല. പരിക്കേറ്റ രജനി വ്യക്തമായൊന്നും പറയുന്നില്ല. ചാവക്കാട് സി .ഐ രമേഷ്, എസ്.ഐ പ്രീത എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.



Comments are closed.