mehandi banner desktop
Chavakkad online

പുന്നയൂർ ഗ്യാസ് ക്രിമിറ്റോറിയം: തകരാറിലായതോടെ ദുരിതത്തിലായ 37 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും

Ft

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ തകരാറിലായ ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പരിധിയിൽ 17.04.2026-ന് ശേഷം മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. പഞ്ചായത്ത് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗതീരുമാനപ്രകാരമാണ് റെയ്ഡ്കോ കമ്പനി 37 കുടുംബങ്ങൾക്ക് 4000 രൂപ വീതം നഷ്ടപരിഹാരം നൽകുന്നത്. പ്രസ്തുത തുക 03.11.2026-ന് പഞ്ചായത്തിൽ വെച്ച് വിതരണം ചെയ്യും. ​മുൻ ഭരണസമിതിയുടെ കാലത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ തിരക്കിട്ട് നടപ്പിലാക്കിയ നിർമ്മാണത്തിലെ അപാകതകളാണ് ക്രിമിറ്റോറിയത്തിന്റെ പ്രവർത്തനം താറുമാറാകാൻ കാരണമെന്ന് ആരോപണമുണ്ട്. ഇതേത്തുടർന്ന് ക്രിമിറ്റോറിയം പൂട്ടിയിട്ടിരിക്കുകയാണ്. ​തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ച അപാകതകൾ മുഴുവൻ പരിഹരിച്ച ശേഷം മാത്രമേ ശ്മശാനം ഇനി തുറന്നുകൊടുക്കുകയുള്ളൂ. ഇതിനായി പുതിയ കരാർ ഉണ്ടാക്കിയിട്ടുണ്ട്: ​അടുത്ത 3 വർഷം കമ്പനി സൗജന്യ സർവീസായി അപാകതകൾ പരിഹരിച്ചു നൽകും. ​തുടർന്നുള്ള 2 വർഷം പഞ്ചായത്തിന്റെ ചിലവിലായിരിക്കും സർവീസ് നടത്തുക. ​അതേസമയം, ക്രിമിറ്റോറിയം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.

Jan oushadi

Comments are closed.