അഴിമതിക്കെതിരെ: യു ഡി എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു

ചാവക്കാട് : യു ഡി എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവ് സി എ ഗോപപ്രതാപൻ നയിച്ച ആദ്യഘട്ട പദയാത്ര യുഡിഎഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ എം എൽ എ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പുത്തൻ കടപ്പുറം സെന്ററിൽ നിന്നും ആരംഭിച്ച പദയാത്ര ബ്ലാങ്ങാട് ബീച് സെന്ററിൽ സമാപിച്ചു.
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലം അത്രെയും നഗരസഭയിൽ നടത്തിയിട്ടുള്ള അഴിമതികൾ യു ഡി എഫ് സർക്കാർ അന്വേഷിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സി എച്ച് റഷീദ് പറഞ്ഞു ജാഥാ ക്യാപ്റ്റൻ സി എ ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാണാംപുള്ളി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, യു ഡി എഫ് കൺവീനർ കെ വി ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ നവാസ്, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ, ഡിസിസി മെമ്പർ നൗഷാദ് തെക്കുംപുറം, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി ബീന രവിശങ്കർ തേർളി അശോകൻ എന്നിവർ സംസാരിച്ചു.
എച്ച് എം നൗഫൽ, കെ എച്ച് ശാഹുൽ ഹമീദ്, സി പക്കർ, എം ബി സുധീർ, ലത്തീഫ് പാലയൂർ, ഹനീഫ ചാവക്കാട് പ്രതീപ് ആലിപ്പിരി, അഷ്റഫ് ബ്ലാങ്ങാട്, അനിത ശിവൻ, എം എസ് ശിവദാസ്, അനീഷ് പാലയൂർ, താഴത്ത് അബ്ബാസ്, ആർ കെ നൗഷാദ്, രാജൻ പനക്കൽ, അസ്മത്തലി, ഷമീം, സുഹാസ്, റൗഫ് ബ്ലാങ്ങാട്, കൗൺസിലർമാരായ ആസിഫ് പാലയൂർ, പ്രിജിത പ്രദീപ്, ഷാജി, ഫെബിന നൗഷാദ്, സീന നൗഷാദ്, എന്നിവർ നേതൃത്വം നൽകി.



Comments are closed.