mehandi banner desktop
Chavakkad online

ഉപജില്ലാ സ്കൂൾ കലോത്സവം: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

Ft

​പൊന്നാനി: 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനവും, ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ പ്രദർശനവും ആരംഭിച്ചു.​പുതുപൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഒരുക്കിയ പ്രത്യേക പവലിയനിൽ പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റ് താജ് ബക്കർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പൊന്നാനി സബ് ജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മകത വിളിച്ചോതുന്ന മികച്ച ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.​ഉദ്ഘാടന ചടങ്ങിൽ ബി.പി.സി. സി. റഫീഖ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.പി. അബ്ദുൾ മനാഫ്, വന്നേരിനാട് പ്രസ്സ് ഫോറം പ്രസിഡന്റ് രമേശ് അമ്പാരത്ത്, ജനറൽ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, പ്രധാനാധ്യാപകൻ പി.പി. ഷംസുദ്ദീൻ, പി.ടി.എ. പ്രസിഡന്റ് പി.വി. ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംസാരിച്ചു.​കൂടാതെ ടി.കെ. സതീശൻ, പി. സഫ്‌വാൻ, പ്ര കരിമുല്ല, ത്വയ്യിബ് കെ.എ, ഇർഷാദ് ഖലീൽ ഇ.കെ., വി.കെ. ശ്രീകാന്ത്, ഡിറ്റോ ഡെന്നി ടി., റാസി വി.ടി., വി.പി. പ്രത്യുഷ്, എം.ടി. ഷെരീഫ്, എ. നസീറ, ചിത്രകലാധ്യാപകരായ വി. ഷൈമ, ലാസ്യ, പ്രമോദ് പള്ളത്ത് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രദർശനം ഇന്നും തുടരുന്നതാണ്.വ്വാഴ്ച) തുടരുന്നതാണ്.

Jan oushadi

Comments are closed.