സംസ്ഥാന സഹോദയ കലോത്സവം: കോൽക്കളിയിൽ ഫസ്റ്റടിച്ച് അമൽ സ്‌കൂൾ

ചെമ്മന്നൂർ: സംസ്ഥാന സഹോദയ കലോത്സവത്തിലെ ഓപ്പൺ വിഭാഗം കോൽക്കളിയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് ഒന്നാം സ്ഥാനം. മുഹമ്മദ് അൽഹാൻ കെ.എസ്, ഹാദി മുഹമ്മദ് കൂളിയാട്ടയിൽ, മുഹമ്മദ് നബ്ഹാൻ, പി എസ് മുഹമ്മദ് ഷിഫിൽ [സ്റ്റാൻഡ് ബൈ], മുഹമ്മദ് സിനാൻ ഇ ഐ, ഷാദ് പി എസ്, മുഹമ്മദ് റിഷാം വി എസ്, അഹമ്മദ് നസൽ കെ.എസ്, ഫാസ് ഷാനവാസ്, സിയാൻ ഫൈസൽ, കെ എം മുഹമ്മദ് മിഷാൽ, നിദാൽ ഹംസ, ഫാസിം അബ്ദുൾ ഗഫൂർ എന്നിവരാണ് വിജയികളായ ടീം അംഗങ്ങൾ.ഒപ്പനയിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ടിലും അറബിക് പാരായണത്തിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി ഇസബാദുഷ തിളങ്ങി. ഇംഗ്ലീഷ് പ്രസംഗത്തിൽ മഹക് സഹറ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.തിരുവാതിരക്കളി, ദഫ്മുട്ട്, ഗ്രൂപ്പ് ഡാൻസ്, ഏകാംഗ നാടകം തുടങ്ങിയ ഇനങ്ങളിലും വിദ്യാർത്ഥികൾ എ ഗ്രേഡുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 400 പോയിന്റുകളോടെയാണ് അമൽ ഇംഗ്ലീഷ് സ്കൂൾ സംസ്ഥാന സഹോദയ കലോത്സവത്തിൽ ഓവറോൾ ഒമ്പതാം സ്ഥാനത്തെത്തിയത്. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനതല കലോത്സവത്തിൽ ആദ്യ പത്തിൽ ഇടം നേടുന്നത്.




Comments are closed.