കുന്നംകുളം കസ്റ്റഡി മർദ്ദനം: യൂത്ത് കോൺഗ്രസ് നേതാവിന് നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കുന്നംകുളം: പോലീസിന്റെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസ് ന് നഷ്ടപരിഹാര തുക നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി. സുജിത്ത് വി. എസ്. കടുത്ത ശാരീരിക മർദ്ദനത്തിനും പീഡനത്തിനും ഇരയായെന്ന് ആരോപിച്ച് മുൻ പാർലമെന്റ് അംഗം വി. എം. സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇതിലെ നടപടിക്രമങ്ങളുടെ ഭാഗമായി ഇരയായ വ്യക്തിക്ക് ധനസഹായമായി 50,000/- (അമ്പതിനായിരം രൂപ മാത്രം) നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തത്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിൽ സന്തോഷം ഉണ്ടെങ്കിലും തന്നെ ആക്രമിച്ച പോലീസുക്കാരെ സർവീസിൽനിന്ന് പിരിച്ചുവിടുകയും, നിയമപരമായ ശിക്ഷ ലഭ്യമാക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരാൻ തന്നെയാണ് സുജിത്തിൻ്റെ തീരുമാനം




Comments are closed.