mehandi banner desktop
Chavakkad online

എടക്കഴിയൂർ സ്കൂൾ എസ്പിസി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Ft

എടക്കഴിയൂർ: എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ചാവക്കാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. അവിനാഷ് ക്ലാസിന് നേതൃത്വം നൽകി. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം, ചൈൽഡ് ലൈൻ പ്രവർത്തനങ്ങൾ, മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും ഉപേക്ഷിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന ക്രിമിനൽ നടപടികൾക്കും പ്രാധാന്യം നൽകുന്ന നിയമവശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് വ്യക്തമായ അവബോധം നൽകി.തുടർന്ന്, സാധാരണക്കാർക്ക് ലഭ്യമാകുന്ന സൗജന്യ നിയമസഹായ പദ്ധതികളെക്കുറിച്ച് പാരാ ലീഗൽ വോളന്റിയർ (സൊസൈറ്റി വോളന്റിയർ) ഷെറീന പാറ കേഡറ്റുകൾക്ക് വിവരിച്ചു നൽകി. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി.കെ. സിറാജുദ്ദീൻ മാസ്റ്റർ, പി.എം. ഷാജിന ടീച്ചർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു

Jan oushadi

Comments are closed.