mehandi banner desktop
Chavakkad online

ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ യുവാവിനെ വീടിനു മുകളിൽ കൊല്ലപ്പെട്ട നിലയിൽ  കണ്ടെത്തി      

Ft

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ യുവാവിനെ വീടിന്റെ മുകളിൽ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിനെയാണ് രണ്ടു കിലോമീറ്റർ മാറി മറ്റൊരു വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അഞ്ചാംകല്ല് പടിഞ്ഞാറ് കരാട്ട് വീട്ടിൽ ബാലൻ മകൻ രാജേഷിന്റെ വീടിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിൽ കേബിളും കഴുത്തിൽ ഷാളും ചുറ്റിയ നിലയിലാണ് മൃതദേഹം. ഇയാളുടെ ചെരിപ്പും ടെറസിന് മുകളിലുണ്ട്.

Jan oushadi

ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്. രാജേഷിന്റെ 22 കാരിയായ മകൾ ടെറസിൽ നിന്നും അസ്വഭാവിക ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ജിതിൻ മരിച്ചു കിടക്കുന്നത് കണ്ടത്. വീടിനു മുകളിലെ മുറിയിലാണ് രാജേഷിന്റെ മകൾ കിടക്കാറ്. 5 വർഷമായി യുവതി ജിതിനുമായി പ്രണയത്തിലാണെന്ന് പറയുന്നു. രാത്രി പത്തുമണിവരെ ജിതിൻ സുഹൃത്തുക്കളുടെ കൂടെയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. രാജേഷും ഭാര്യയും മകളും രാജേഷിന്റെ അച്ഛനും അമ്മയുമാണ് വീട്ടിൽ താമസം. വാടാനപ്പള്ളി പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.       

Comments are closed.