mehandi new

ഗുരുവായൂർ ചൂല്‍പുറത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച

fairy tale

ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. കറുപ്പം വീട്ടില്‍ കമറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്‌കൂട്ടറും അകത്തുണ്ടായിരുന്ന തയ്യല്‍ മെഷീനുമാണ് മോഷണം പോയത്.  കമറുദ്ദീൻ വിദേശത്താണ്. ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ താമസം. ഇവര്‍ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇന്ന് രാവിലെ മോഷണ വിവരം അറിഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്.

planet fashion

വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവര്‍ന്നു. വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാര്‍ഡ് ഡിസ്‌ക് മോഷ്ടാക്കള്‍ കൊണ്ടുപോയി. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Ma care dec ad

Comments are closed.