mehandi new

തിരുവത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി മണത്തലയിൽ ടോറസ് ഇടിച്ച് മരിച്ചു

fairy tale

ചാവക്കാട് : മണത്തലയിൽ ടോറസ് ഇടിച്ച് തിരുവത്ര പുത്തൻകടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മരിച്ചു. മുർശിദാബാദ് ഗാന്റല സ്വദേശി സാദിൽ സേഖ് മകൻ നെശറുൽ സേഖ് (35) ആണ് മരിച്ചത്. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന ടോറസ് ലോറി മണത്തല മുല്ലത്തറ തിരുവിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നെശറുൽ സേഖ്നെ ഇടിച്ച് ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരുന്നു.

planet fashion

ഒരുമനയൂർ മുത്തന്മാവിലെ ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോവുകയായിരുന്ന നെശറുൽ സേഖ് മരം മുറിക്കുന്ന ജോലികളാണ് ചെയ്തു വന്നിരുന്നത്.

മണത്തല ലാസിയോ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ടോറസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം.

Pharmacy wanted Chavakkad

Comments are closed.