വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചാവക്കാട് : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മെമ്പർ സി. എ ഗോപ പ്രതാപൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി. വി ബദറുദ്ധീൻ, കെ. എച്ച് ശാഹുൽ ഹമീദ്, പി. ഐ ലാസർ മാസ്റ്റർ, ഹംസ കാട്ടത്തറയിൽ, ബീന രവിശങ്കർ, എം. എസ് ശിവദാസ്, കാർത്ത്യാനി ടീച്ചർ, കെ. ജെ ചാക്കോ, നിഖിൽ ജി കൃഷ്ണൻ, രേണുക ശങ്കർ, പി. കെ രാജേഷ് ബാബു, ആർ. കെ നൗഷാദ്, പി. എ നാസർ, ശിവൻ പാലിയത്ത്, സി. ഇ കുര്യാക്കോസ്, ബാലകൃഷ്ണൻ സി. കെ, ഷൗകത്ത് മണത്തല എന്നിവർ പ്രസംഗിച്ചു.

പീറ്റർ പാലയൂർ, അബ്ദുൾ റസാക്ക്, തെബ്ഷീർ മഴുവഞ്ചേരി, ഫദിൻരാജ് ഹുസൈൻ, അശ്വിൻ ചാക്കോ, ഹിഷാം കപ്പൽ, ഷിഹാബ് മണത്തല, ഷാലിമ സുബൈർ, അനിത ശിവൻ, ഷൈല നാസർ, ഉണ്ണി മമ്മിയൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.