mehandi new

കടപ്പുറം തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – തീരദേശ അവകാശ സംരക്ഷണ സമിതി

fairy tale

കടപ്പുറം : രൂക്ഷമായ കടലാക്രമണം കൊണ്ട് പൊറുതിമുട്ടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശത്തെ സംരക്ഷിക്കുന്നതിന് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി ആവശ്യപെട്ടു. തീരദേശജനതയുടെ അവകാശ സംരക്ഷണത്തിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി തീരദേശ അവകാശ സംരക്ഷണ സമിതി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ.

planet fashion

കാലങ്ങളായി തീരദേശ ജനത കടലാക്രമണ ഭീതിയിലാണ്. കടലാക്രമണ സമയത്ത് മാത്രം താൽക്കാലിക പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്നത് പര്യാപ്തമല്ല. ട്രെട്രാപോഡ് ഉപയോഗിച്ച് ആധുനിക രീതിയിൽ സുശക്തമായ കടൽ ഭിത്തിയും അഞ്ഞൂറ് മീറ്റർ ഇടവിട്ട് മിനി പുലിമുട്ടും സ്ഥാപിക്കലാണ് കാലാക്രമണത്തിന്നെതിരെയുള്ള ശാശ്വത പരിഹരം. അല്ലാത്ത പക്ഷം സമീപ ഭാവിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് കടലിനടിയിലാകുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ഇത് സംബന്ധമായ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും തീരദേശ ജനതയുടെ ഭീമഹർജി സമർപ്പിക്കും.
തീരദേശ ഹൈവേ സംബന്ധമായ വിഷയങ്ങളിൽ തീരദേശത്തെ ജനപക്ഷ വികാരമുൾക്കൊണ്ട് ക്രിയാത്മകമായി ഇടപെടാനും യോഗം തീരുമാനിച്ചു. ആവശ്യമായി വരുന്ന പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്കും സംഘടന നേതൃത്വം നൽകും.

ഭാരവാഹികളായി പി.കെ. ബഷീർ (രക്ഷാധികാരി), സി.ബി.എ. ഫത്താഹ് (പ്രസിഡന്റ്), ഷുഹൈബ്കടപ്പുറം
(ജനറൽ സെക്രട്ടറി), സി. കെ. മജീദ് (ട്രഷറർ),
പി.കെ. ഷൗക്കത്ത്, എ.കെ. ഫൈസൽ, ഹംസ ചിന്നക്കൽ, സി.ബി. അസീസ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സെക്രട്ടറിമാരായി കെ.ഐ. നൂർ ദ്ധീൻ, പി. എസ് മുഹമ്മദ്, വി. യു. ഫൈസൽ
എന്നിവരെയും തിരഞ്ഞെടുത്തു.

Ma care dec ad

Comments are closed.