മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ജനകീയ ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുക യെന്ന ലക്ഷ്യം വെച്ച് അടുത്ത അധ്യായന വർഷത്തെക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു.
പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിൽ പന്ത്രണ്ട് മേഖലകൾ തിരഞ്ഞെടുത്താണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. അക്കാദമിക കമ്മിറ്റി കോഡിനേറ്റർ വി സമീർ മോഡറേറ്ററായി.
വിവിധ മേഖലകളിലെ ചർച്ചകളിൽ ഷമീർ പട്ടുറുമാൽ, ഷബീർ അണ്ടത്തോട്, ശിഹാബ് വടക്കേക്കാട്, സി മുഹമ്മദ് സലീം, കാസിം സൈദ്, എം. പി ഇക്ബാൽ മാസ്റ്റർ, പി. കെ ഹസ്സൻ, പി. എം ഷാജഹാൻ, പി. കെ ഷാജി, പി. വി സന്തോഷ്, യൂസഫ് തണ്ണിത്തുറക്കൽ, ഉനൈസ ഹംസ, ഷൈല ശാദുലി, ടി. എ അയിഷ, ഫാസിയ നവാസ് അധ്യാപകരായ ഇ. പി ഷിബു, ഡോ ടി. കെ അനീസ്, പി. എ ഫെബി ഷബാന, വിദ്യ, ബിന്ദു എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും എസ്. എം. സി ചെയർമാൻ ടി. കെ ഖാദർ നന്ദിയും പറഞ്ഞു.
Comments are closed.