mehandi new

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

fairy tale

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി സ്ഥാപനത്തിലായിരുന്നു ജോലി ഹൃദയാഘാതം സംഭവിച്ച് നാലു ദിവസമായി അത്യാസന്നനിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കണ്ണൻ ഇന്നലെ രാത്രി 7.25 നാണ് മരിച്ചത്.

planet fashion

മാതാവ് : അംബിക. ഭാര്യ : ശ്രേയ. സഹോദരങ്ങൾ : ശ്രീകല ( അധ്യാപിക ചാവക്കാട് എം ആർ ആർ എം സ്കൂൾ ), ശ്രീലക്ഷ്മി ( ഡോക്ടർ, പി ജി വിദ്യാർത്ഥി ഹൈദ്രബാദ് ). സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കടപ്പുറം ക്രെമറ്റോറിയത്തിൽ.

Macare health second

Comments are closed.