
ഷാർജ : ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ, ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന മിഥിലാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരണം. ഓഫീസിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിഥിലാജ് അടുത്തുള്ള ക്ളീനിക്കിന് സമീപം വാഹനം നിർത്തിയെങ്കിലും വാഹനത്തിൽ നിന്നും ഇറങ്ങാൻ സാധിച്ചില്ല. പിന്നീട് ആമ്പുലൻസ് വന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിട്ടുള്ളത്. നാളെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഖബറടക്കം പിന്നീട് ചേറ്റുവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മാതാവ് : ഉമൈറ. ഭാര്യ : സഹല. മകൻ : സംമ്രാൻ.

Comments are closed.