mehandi new

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

fairy tale

അണ്ടത്തോട് : ശക്തമായ കടൽക്ഷോഭത്തിൽ കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് വടക്കവായിൽ പരേതനായ മുഹമ്മദുണ്ണി മകളും പോന്നോത്ത് സലീമിന്റെ ഭാര്യയുമായ ഫാത്തിമ (47)യാണ് മരിച്ചത്. കടൽക്ഷോഭസമയത്ത് പറിഞ്ഞു വീഴാനായ് നിന്നിരുന്ന തെങ്ങിൽ നിന്നും തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കാറ്റാടി മരം തലയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും അയൽവാസികളും ചേർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തല, കഴുത്ത്, നട്ടെല്ല് എന്നിവക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞ ജൂൺ 26 നായിരുന്നു അപകടം. മക്കളില്ല.

Jan oushadi muthuvatur

Comments are closed.