mehandi new

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

fairy tale

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.
തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ് അപകടം.

planet fashion

നാട്ടുകാരും തിരുവത്ര ലാസിയോ പ്രവർത്തകരും രക്ഷപ്രവർത്തനം നടത്തി. മൃതദേഹം ചാവക്കാട് ആശുപത്രിയിൽ.

ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന പിക്കപ് വാനിൽ എതിർ ദിശയിൽ നിന്നും വന്ന ഡിയോ സ്‌കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വാനിന്റെ ഗ്ലാസ്സുകൾ തകർന്നു.
റോഡിൽ തളംകെട്ടി നിന്ന രക്തം നാട്ടുകാർ മണ്ണിട്ടു മൂടി.

Ma care dec ad

Comments are closed.