mehandi new

സൗഹൃദത്തിന്റെ അവിസ്മരണീയ ഭാവങ്ങൾ കൊത്തിവെച്ച് അദ്വയ-2023

fairy tale

ബ്രഹ്മകുളം: തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 2010-2022 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം അദ്വയ-2023 മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.  സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരുന്നു.

planet fashion

ഹയർസെക്കൻഡറി വിഭാഗം തുടങ്ങി 12 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്.

വിരമിച്ച അധ്യാപകരായ ടി കെ ഷൈനി, ജലജത്തമ്പാടി, സി ടി മാഗി, കെ ജി വ്രജേശ്വരി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.  വാർഡ് കൗൺസിലർ ഷിൽവ ജോഷി, ഗുരുവായൂർ നഗരസഭ കൗൺസിലർ വൈഷ്ണവ് പ്രദീപ്, സ്കൂൾ മാനേജർ വി ബി ഹീരലാൽ, സ്കൂൾ പ്രിൻസിപ്പൽ ജിതമോൾ പി പുല്ലേലി, അദ്വയ 2023 കൺവീനർ ഷിഹാബുദ്ധീൻ എം എം, ജോയിൻ കൺവീനർ വിനോയ് വർഗീസ്, ഹെഡ്മിസ്ട്രസ് ഇ സതീദേവി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ മേഖലങ്ങളിൽ പ്രാവണ്യം തെളിയിച്ച പൂർവ്വവിദ്യാർത്ഥികളായ വൈഷ്ണവ് പ്രദീപ് പി, അക്ഷര പി, യദുകൃഷ്ണൻ വി എൽ, പ്രവീണ പി പി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

മുപ്പത്തിരണ്ടു  ബാച്ചുകളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ഒത്തുചേർന്ന അദ്വയ-2023 സൗഹൃദ സംഗമം പുത്തൻ അനുഭവമായി.

Macare 25 mar

Comments are closed.