mehandi new

അദ്വയ പൊന്നോണത്തിന് പിൻഗാമികൾക്ക് കൈത്താങ്ങുമായി ‘ഒപ്പം

fairy tale

ഗുരുവായൂർ : വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ അദ്വയയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി, ‘ഒപ്പം ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അനുദിനം ജീവിത ചിലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ ബുദ്ധിമുട്ടുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് തങ്ങളാൽ ആവുന്ന സാമ്പത്തിക സഹായം നൽകണം എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് അദ്വയ നടപ്പാക്കുന്ന പദ്ധതിയാണ് ഒപ്പം. അദ്വയ അംഗങ്ങളിൽ നിന്നും സുമനസ്സുകളിൽ നിന്നും സ്വരൂപ്പിച്ച തുക സ്കൂളിലെ അർഹരായ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

planet fashion

സ്കൂൾ മാനേജർ വി. ബി. ഹീരാലാൽ അദ്വയ പ്രതിനിധികളിൽ നിന്ന് തുക ഏറ്റുവാങ്ങി. സ്കൂൾ പി. ടി. എ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജിതമോൾ പി പുല്ലേലി, അദ്വയ കൺവീനർ എം. എം. ഷിഹാബുദ്ധീൻ, ജോയിന്റ് കൺവീനർമാരായ വിനോയ് വർഗീസ്, ഫർഹാന, അദ്വയ കോർഡിനേറ്ററും അധ്യാപികയും ആയ റോസിലിൻഡ് മാത്യു എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.