mehandi new

കോൺഗ്രസ് വാർഡ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ – സിപിഎം പ്രവർത്തകരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം

fairy tale

എടക്കഴിയൂർ : കഴിഞ്ഞ ദിവസം കുരഞ്ഞയൂർ ചെറ്റ്യാരിക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെച്ച് രാത്രി എസ്ഡിപിഐ-സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറിയെ കുത്തി പരിക്കേല്പിച്ചതായി പരാതി. വാർഡ്‌ സെക്രട്ടറി അരിപ്പാന്തറ ഷിഫിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കുരഞ്ഞയൂരിൽ നടന്ന പ്രതിഷേധ യോഗത്തിൽ എടക്കഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്ഡിപിഐ-സിപിഎം പ്രവർത്തകരുടെ ഗൂഡാലോചന പോലീസ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

planet fashion

എടക്കഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം ഡിസിസി ജനറൽ സെക്രട്ടറി എം. വി ഹൈദരാലി ഉദ്‌ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജലീൽ വലിയകത്ത്, പുഴങ്കര സലാം, അക്ബർ വലിയകത്ത്, ഷാഫി പണ്ടാരത്തിൽ, യൂനിസ് കരിപ്പൊട്ടിൽ, അബ്ദുൽ റഹിമാൻ വലിയകത്ത്, ഫ്രാൻസിസ് കൊള്ളന്നൂർ, സക്കീർ പാണംപറമ്പത്ത്, റഫീക്ക് പണ്ടാരത്തിൽ, അബൂബക്കർ പാണംപറമ്പത്ത്, നൗഷാദ് പാണംപറമ്പത്ത്, ഷെഹിൻ പുതുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : കുരഞ്ഞൂരിൽ ഉത്സവത്തിനിടെ കുത്തേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷിഫിൻ

Ma care dec ad

Comments are closed.