ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശിയും പ്രവാസിയുമായ യുവാവ് പനി ബാധിച്ച് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മണത്തല ബേബി റോഡ് സ്വദേശിയും അബുദാബി കേരള സോഷ്യൽ സെന്റർ മുൻ പ്രസിഡണ്ടുമായ നമ്പീരകത്ത് മോഹനന്റെ മകൻ നിഖിൽ മോഹൻ (28) ആണ് മരിച്ചത്. അബുദാബിയിൽ ഗൾഫാർ എഞ്ചിനീയറിംഗ് കമ്പനിയിൽ ഫൈനാൻസ് ഡിവിഷനിൽ ജീവനക്കാരൻ ആയിരുന്നു നിഖിൽ.
പരേതനായ സിപിഎം നേതാവ് എൻ വി സോമന്റെ സഹോദര പുത്രനാണ് നിഖിൽ.

ഗുരുവായൂർ മാണിക്യത്തുപടി മനയിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മോഹനനും കുടുംബവും അബുദാബിയിലായിരുന്നു. നിഖിലിന് പനി ബാധിക്കുകയും പിന്നീടത് ന്യൂമോണിയ ആയി മാറുകയും ചെയ്തതോടെ രണ്ടാഴ്ച മുൻപ് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്.
സംസ്കാരം നാളെ രാവിലെ പതിനൊന്നു മണിക്ക് ഗുരുവായൂർ ശ്മശാനത്തിൽ.
അമ്മ അനിത (നാഷണൽ ബാങ്ക് ഓഫ് അബുദാബി മുൻ ജീവനക്കാരി)
സഹോദരി : നമിത.
നിഖിൽ അവിവാഹിതനാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.