mehandi new

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എം. ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ബോധവൽക്കരണ ക്ലാസും ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിച്ചു.

planet fashion

എ.കെ.പി.എ ചാവക്കാട് മേഖലാ പ്രസിഡണ്ട് അരവിന്ദാക്ഷൻ പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു.
വനമിത്ര അവാർഡ് ജേതാവും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ ജെയിംസ് ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. സ്കൂൾ പ്രധാനാധ്യാപിക എം സന്ധ്യ ടീച്ചർ മുഖ്യാതിഥിയായിരുന്നു.

എ.കെ.പി.എ ചാവക്കാട് യൂണിറ്റ് സെക്രട്ടറി സലീം ഐ ഫോക്കസ് സ്കൂൾ പിടിഎ പ്രസിഡണ്ട് ആർ. വി. എം ബഷീർ മൗലവി, പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ.അനന്ദൻ, നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ. വി മധു എന്നിവർ സംസാരിച്ചു.
എ.കെ.പി.എ ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് എൻ ഉബൈദ് അധ്യക്ഷത വഹിച്ചു.

എ.കെ.പി.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു എ.ആർ, ഷെറി പി.സി, മേഖലാ സെക്രട്ടറി വിനയൻ, യൂണിറ്റ് ഇൻചാർജ് രാജേഷ് പി.കെ, യൂണിറ്റ് ട്രഷറർ ഷക്കീർ പി.കെ, നൗഷാദ് ചാവക്കാട്, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് വിനോദ് ഒരുമനയൂർ എന്നിവർ സന്നിഹിതരായിരുന്നു.

Ma care dec ad

Comments are closed.