mehandi new

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ താഹിർ പെർഫെക്ട അധ്യക്ഷത വഹിച്ചു.

planet fashion

കൂടുതൽ തവണ രക്തം ദാനം ചെയ്ത ഷൌക്കറിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി റൗഫ് മാലിക്കുളം സ്വാഗതം, ഭാരവാഹികളായ സലീം പുൽപറയിൽ, നൗഷാദ് മന്നലാംകുന്ന്, വാലിയിൽ മുഹമ്മദാലി, റെജീഷ് അണ്ടത്തോട്, തെക്കേക്കാട്ടിൽ നസറുദ്ദീൻ, ഷാഫി പി ആർ, ചിറ്റയിൽ അനസ്, അക്ബർ തങ്ങൾ, താഹിർ പെരിയമ്പലം തുടങ്ങിയവർ ആശംസ അർപ്പിച്ചു. ട്രഷറർ ബാബുരാജ് കെ കെ നന്ദി പറഞ്ഞു

Macare 25 mar

Comments are closed.