mehandi new

ചാവക്കാട് കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

fairy tale

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ് കടലിൽ കാണാതായത്.
കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ തിരച്ചിലിലാണ് കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയ്ക്കെത്തിക്കാനായി ബോട്ടുകൾ പുറപ്പെട്ടു.

planet fashion

മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടിയാമോൾ (ലൗ ഫ്രണ്ട്സ്) വള്ളം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് തിരയിൽപ്പെട്ടു മറിഞ്ഞത്. ആറ് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
നാല് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസമായി കടലിൽ ഹെലികോപ്റ്ററിലും കപ്പലിലും ബോട്ടിലുമായി വിവിധ സംഘങ്ങൾ പരിശോധന നടത്തുകയായിരുന്നു.
പുല്ലുവിള സ്വദേശികളായ വർഗീസ് (56), സെല്ലാസ് (61), സുനിൽ (46), വള്ളത്തിന്റെ ഉടമ പ്രവീൺ (സന്തോഷ്–36) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

തകർന്ന ബോട്ട് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞിരുന്നു. ചേറ്റുവ ഹാർബറിൽ നിന്നു മീൻപിടിക്കാൻ 4 ദിവസം മുൻപാണ് ഇവർ കടലിൽ തങ്ങൽ പണിക്ക് പോയത്. ഒരു ദിവസം കടലിൽ തങ്ങി മീൻ പിടിക്കുന്നതിനാണ് തങ്ങൽ പണി എന്ന് പറയുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.