mehandi new

മാനസികരോഗിയായ യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം – അണ്ടത്തോട് സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

fairy tale

അണ്ടത്തോട്: മനോവൈകല്യമുള്ള യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം. അണ്ടത്തോട് പാപ്പാളി ബീച്ചിൽ പരേതനായ  കോർബത്തയിൽ ഹസ്സൻ മകൻ മൊയ്തീൻ (45) ആണ് പതിനഞ്ചോളം വരുന്ന സംഘത്തിൻ്റെ ആൾക്കൂട്ട ആക്രമണത്തിനിരയായത്.  മാരകായുധങ്ങളുമായി രാത്രി 11 മണിക്കു ശേഷം ഒരു സംഘം പാപ്പാളി ബീച്ചിലെ അറപ്പ പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

planet fashion

മാരകമായി പരിക്കേറ്റ് രക്തം വാർന്നും കൈകാലുകളുടെ എല്ലുകൾ പൊട്ടിയ അവസ്ഥയിലായ മൊയ്തീനെ പോലീസെത്തിയാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  

വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ നേരിടുന്ന മൊയ്തീൻ വൃദ്ധയായ മാതാവിനും രണ്ടു സഹോദരിമാർക്കൊപ്പവുമാണ് ജീവിക്കുന്നത്.

ഇന്നലെ രാവിലെ മുതൽ  അസ്വസ്ഥ പ്രകടിപ്പിച്ച മൊയ്തീൻ ചിലരുമായി വാക്കുതർക്കമുണ്ടായതായി പറയുന്നു. ഇതേ തുടർന്ന് മൊയ്‌തീനെ മാനസികരോഗ ചികിത്സക്കായി ആശുപത്രിയിലെത്തിക്കാൻ  പ്രദേശത്തെ സാമൂഹിക പ്രവർത്തകർ ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ക്രൂരമായ ആക്രമണം നേരിട്ടത്. 

മനോരോഗിയായ യുവാവിനെതിരെ അട്ടപ്പാടി മധുമോഡലിൽ ക്രൂരമായ ആൾക്കൂട്ട ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കാതെ ഒഴിഞ്ഞുമാറുന്ന നിലപാടാണ് പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് ആക്ഷേപമുണ്ട്.

Jan oushadi muthuvatur

Comments are closed.