mehandi new

ബസ്സ് ജീവനക്കാരന് പോലീസ് മർദ്ദനം – ഞായറാഴ്ച്ച തൃശൂർ കാഞ്ഞാണി റൂട്ടിൽ ബസ് പണിമുടക്കും

fairy tale

വാടാനപ്പിള്ളി : ബസ്സ് ജീവനക്കാരനെ പോലീസ് ഡ്രൈവർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കാഞ്ഞാണി റൂട്ടിൽ ഞായറാഴ്ച്ച ബസ് പണിമുടക്കും.
തൃശ്ശൂർ കാഞ്ഞാണി റൂട്ടിലെ യാത്രാദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് അയ്യന്തോൾ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചത്. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. ബസ്സ്‌ പോലീസ് ജീപ്പിലിടിക്കാൻ പോയി എന്ന് പറഞ്ഞ് ബസ് തടഞ്ഞ് നിറുത്തുകയും ജീപ്പിലുണ്ടായിരുന്ന എസ് ഐ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ പോലീസ് ജീപ്പിൽ നിന്നും ഡ്രൈവർ ഇറങ്ങി വന്ന് ബസ് ഡ്രൈവറുടെ ചെകിടത്ത് അടിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. അടിയേറ്റ് ഡ്രൈവറുടെ ചെവിട്ടിൽ നിന്ന് ചോര വന്നതിനെ തുടർന്ന് ജില്ലാ ഹോസ്പിറ്റലിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

planet fashion

ബസ് ജീവനക്കാരനെ മർദ്ദിച്ച അയ്യന്തോൾ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും, സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച ബസ്സ് പണിമുടക്ക്‌ നടത്താൻ സി ഐ ടി യു, ബി എം എസ് യൂണിയനുകൾ തീരുമാനിച്ചു. പോലീസുകാരെനെതിരെ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതികൊടുക്കുവാനും തീരുമാനിച്ചു. തക്കതായ നടപടി സ്വീകരിക്കാതെവന്നാൽ സമരം ശക്തമാക്കാനാണ് സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.