mehandi new
Browsing Category

Agri

കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം നാലാം വാർഡിലെ ലൈഫ് ലൈന്‍ ഗ്രൂപ്പ് നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു.…

കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കല്‍ – പ്രാരംഭ നടപടികള്‍ ആരംഭിച്ചു

പുന്നയൂര്‍: പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി എന്‍ജിനീയറിങ് വിഭാഗം പാടം സന്ദര്‍ശിച്ചു. അഗ്രികള്‍ച്ചര്‍ അസി.…

‘നാട്ടുപച്ച’ ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി

ഗുരുവായൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്യക്ഷമമാക്കുന്നതിനായി നടത്തുന്ന 'നാട്ടുപച്ച' ക്ക് നഗരസഭാ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി…

നെല്‍കൃഷിയില്‍ മൂന്നു പെണ്ണുങ്ങള്‍ – കൊയ്ത്ത് ഉത്സവമായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മൂന്ന് വനിതകളുടെ കൂട്ടായ്മയില്‍ ഇറക്കിയ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. ഇരിങ്ങപ്പുറം സ്വദേശികളായ തങ്കമണി അശോകന്‍, അസുറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രഹ്മുണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 25 സെന്റ് സ്ഥലത്ത്…

കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കെ.പി.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി…

മനസ്സുണ്ടെങ്കില്‍ മത്തന്‍ ടെറസിലും

ചാവക്കാട് : ഏക്കര്‍ കണക്കിന് ഭൂമി തരിശിടുന്നവരോട് ലാസര്‍ പറയുന്നു വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. രണ്ടരസെന്റു സ്ഥലത്തെ കൊച്ചുവീടിന്റെ ടറസില്‍ മത്തങ്ങ കൃഷിനടത്തി വിളവെടുത്ത പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ മാത്തുണ്ണി ലാസറാണ് പഴഞ്ചൊല്ല്…

രാപാര്‍ക്കാന്‍ മുന്തിരിത്തോപ്പൊരുക്കി വിനോദും രോഷ്ണിയും

ഗുരുവായൂര്‍ : 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതിരാവിലെ എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം'' എന്ന് പത്മരാജന്റെ സിനിമയില്‍ പറയുന്ന സംഭാഷണം ശകലം…

കരനെല്‍കൃഷി പദ്ധതി – ചാവക്കാട് നഗരസഭ വിത്തെറിഞ്ഞു

ചാവക്കാട് : നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന കരനെല്‍കൃഷി പദ്ധതിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ ശ്രീ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ശ്രീ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്…

കാര്‍ഷിക വാര്‍ത്തകള്‍

ഗുരുവായൂര്‍ : സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ കോട്ടപ്പടി ആര്‍.സി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മാഗി ആല്‍ബെര്‍ട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍…

കടപ്പുറം പഞ്ചായത്തില്‍ കരനെല്‍കൃഷിക്ക് വിത്തിറക്കി

ചാവക്കാട്: കടപ്പുറം പഞ്ചായത്തുതല കരനെല്‍കൃഷിയുടെ ഉദ്ഘാടനം ആറാം വാര്‍ഡിലെ അണ്ടിപ്പാട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ഒരേക്കര്‍ കൃഷിയിടത്തില്‍ നെല്ല് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്‍വ്വഹിച്ചു. കൃഷി വകുപ്പിന്റേയും '' നിര്‍മ്മാല്യം''…