mehandi banner desktop
Chavakkad online
Browsing Category

General

കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു

കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.കടൽ…

ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ

ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്‌ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ…

നാട്ടൊരുമ – പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി

കടപ്പുറം : നാട്ടൊരുമ എന്നപേരിൽസംഘടിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി. ഏരിയ പ്രസിഡന്റ് യൂനസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി കെ എച്ച് ശാജഹാൻ സന്ദേശം നൽകി.അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന…

സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ…

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന…

തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ

ചേറ്റുവ : എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ…

കടലാക്രമണ ഭീഷണി : അപകടസാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും

ഗുരുവായൂർ : നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ ഉന്നതല യോഗം ചേരുവാനും തീരുമാനിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ…

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം

ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം…

ഗുരുവായൂരിൽ ഭക്തരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. നിരവധി…

ദേശീയപാത വികസനം – കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം

ചാവക്കാട് : നാഷണൽ ഹൈവേ 66 ന് വേണ്ടി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിനും, വീടുകൾക്കും, കെട്ടിട ഉടമയ്ക്കും മതിയായ നഷ്ട്ടപരിഹാരം നൽകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ ന്യായമായ…