mehandi new

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ അഞ്ചങ്ങാടിയിൽ ബജറ്റ് കീറി പ്രതിഷേധം

fairy tale

കടപ്പുറം : കേന്ദ്ര ഗവൺമെൻ്റ് അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ  ബജറ്റിൻ്റെ കോപ്പി കീറി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു. കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.  അഞ്ചാങ്ങാടി വളവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന്  നേതാക്കളായ പി.എ. നാസർ, അബ്ദുൾ റസാഖ്, പി സി മുഹമ്മദ് കോയ, ആച്ചി ബാബു, സക്കീർ ചാലിൽ. കെ. കെ വേദ് രാജ്, അബ്ദുൾ മജീദ്. സി, ഷാലിമ സുബൈർ, സി എസ് രമണൻ, റഫീഖ് കറുകമാട്, ആച്ചി അബ്ദു, മുഹമ്മദലി എച്ച്, സി. വി. സുധീരൻ, നൗഷാദ് ബ്ലാങ്ങാട്, കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.