mehandi new

എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ ചാവക്കാട് കോണ്ഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

fairy tale

ചാവക്കാട് : എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

planet fashion

കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ
കെ.വി യൂസഫലി, അനീഷ് പാലയൂർ, സുൽഫി പുന്ന, പി.കെ കബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി
കെ.ബി വിജു,, റിഷി ലാസർ,
കെ.വി ലാജുദ്ധീൻ, കബീർ പുന്ന, കമറു പുന്ന, ഷക്കീർപുന്ന, പ്രമോദ് പുന്ന, സുരേഷ് മുതുവട്ടൂർ, ഹിരോഷ്, സാദ്ദിഖ് പാലയൂർ, മുജീബ് പാലയൂർ, ആർ കെ നവാസ് എന്നിവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു.
കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാറൂഖാൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പ്രദീപ്‌ ആലിപ്പരി, അസ്മത്തലി, അഷ്‌റഫ്‌ ബ്ലാങ്ങാട്, തെബ്ഷീർ മഴുവഞ്ചേരി, യൂസഫ് ചാലിൽ, ഷെമീം, സുഹാസ്, ഹുസൈമത്ത്, ഗഫാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ബഫർ സോൺ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം പി യുടെ കല്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ അക്രമസാക്തമായിരുന്നു. ഓഫീസ് തല്ലിതകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

Comments are closed.