mehandi new

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് സമാപിച്ചു.  തുടർന്ന് നടന്ന പൊതുയോഗം മണ്ഡലം പ്രസിഡന്റ് മനാഫ് എടക്കഴിയൂർ ഉദ്ഘാടനം ചെയ്തു. പി ഡി പി ഗുരുവായൂർ മണ്ഡലം ട്രഷറർ മുജീബ് പടിഞ്ഞാപ്പുറത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷാഫി പാപ്പാളി സ്വാഗതവും ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് വി എച്ച് കരീം  നന്ദിയും പറഞ്ഞു.

planet fashion

 സംഘപരിവാർ ഫാഷിസത്തെ ചെറുത്ത് തോൽപ്പിക്കുന്നതിന്ന് ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് യോഗം അവശ്യ പെട്ടു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പ്രതിഷേധത്തിന്ന് നേതൃത്വം നൽകി.

Comments are closed.