mehandi new

പതിനഞ്ചുകാരന് ക്രൂര മർദ്ദനം – മാതാവിനെതിരെ പോലീസ് കേസെടുത്തു

fairy tale

ചാവക്കാട് : പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ മാതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. മാതാവിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പിതാവുമായി നേരിട്ടെത്തിയാണ് മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

planet fashion

നാലു വർഷമായി വേർപിരിഞ്ഞു (seperated ) കഴിയുകയാണ് ദമ്പതികൾ . ഇവരുടെ മൂന്നു മക്കളും പിതാവിനോടൊപ്പമാണ് കഴിയുന്നത്. മാതാവിന്റെ ഉമ്മയുടെ ആഗ്രഹപ്രകാരം ഓണം അവധിക്ക് അഞ്ചങ്ങാടിയിലുള്ള ഉമ്മൂമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു മക്കളിൽ രണ്ടു പേർ. ഇരുവരും വിശ്രമിച്ചിരുന്ന റൂമിലേക്ക് ചായ കുടിച്ച്കൊണ്ട് നടന്നു വന്ന മാതാവ് മോതിരം മോഷ്ടിച്ചെന്നു ആരോപിച്ച് ഇളയ മകനെ മർദ്ദിക്കുകയും ഇതു കണ്ട് തടഞ്ഞ മൂത്ത മകന്റെ മുഖത്തേക്ക് ചൂടുള്ള ചായ ഒഴിക്കുകയും ഗ്ലാസ് കൊണ്ട് തലക്കും മുഖത്തും അടിക്കുകയും ഗ്ലാസ്‌ പൊട്ടി കണ്ണിനു മുകളിലും തലയിലും മുറിവുകൾ ഉണ്ടായതായും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പരിക്കേറ്റ ഇരുവരെയും പിതാവെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് മകൻ പോലീസ് സ്റ്റേഷനിലെത്തി മാതാവിനെതിരെ പരാതി നൽകുകയായിരുന്നു. പിതാവിനോപ്പം താമസിക്കുന്നതിലുള്ള വിദ്വേഷമാണ് അക്രമത്തിനു കാരണമെന്നും മൊഴിയിൽ പറയുന്നുണ്ട്.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here    For more details call or WhatsApp – +919745223340   +919946054450

Comments are closed.