mehandi new

ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ

fairy tale

വടക്കേകാട് : ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ സംഘടിപ്പിക്കും. ഐ സി എ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം കെ നബീൽ അധ്യക്ഷത വഹിച്ചു.
ചാവക്കാട് എ ഇ ഒ രവീന്ദ്രൻ കലാമേളയുടെ നടത്തിപ്പിനെകുറിച്ച് വിശദീകരിച്ചു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഷിത കുണ്ടിയത് എന്നിവർ സംസാരിച്ചു.

planet fashion

നൂറോളം സ്കൂളിൽ നിന്നും അയ്യായിരത്തോളം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിന്റെ നടത്തിപ്പിന്നായി സ്വാഗത സംഘം വിവിധ ഉപ കമ്മിറ്റികൾ എന്നിവ രൂപീകരിച്ചു.

Macare 25 mar

Comments are closed.