mehandi new

ഇരുപത് വർഷം ; തൃശൂർ അടക്കിവാണ് ചാവക്കാട് വല്ലഭട്ട കളരി സംഘം

fairy tale

ചാവക്കാട് : അജയ്യരായി ചാവക്കാട് വല്ലഭട്ട കളരി സംഘം. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ വികെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച കളരിപ്പയറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട വല്ലഭട്ട കളരി സംഘം വിജയികളായി. തുടര്‍ച്ചയായി ഇരുപതാം വര്‍ഷമാണ്‌ വല്ലഭട്ട ചാമ്പ്യന്മാരാകുന്നത്‌. വല്ലഭട്ടക്ക്‌ 159 പോയിന്റ്‌ലഭിച്ചു. 56 പോയിന്റോടെ അരുവായി വികെഎം കളരി സംഘം രണ്ടാം സ്ഥാനവും, 31 പോയിന്റോടെ കോട്ടോല്‍ കെകെജി കളരി സംഘം മൂന്നാം സ്ഥാനവും നേടി.  സമാപന സമ്മേളനം ജില്ലാ സ്പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കെ ആര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്‌തു.  തുടര്‍ന്ന്‌ വിജയികള്‍ക്ക്‌ സമ്മാനം നല്‍കി. ഇ ജി സത്യപ്രകാശ്‌ ഗുരുക്കള്‍ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെ പി കൃഷ്ണദാസ്‌ ഗുരുക്കള്‍, കെ പി വിനോദ്‌ ഗുരുക്കള്‍, പി സി കുര്യന്‍ ഗുരുക്കൾ, സന്തോഷ്‌, കെ ആര്‍ ബാബു, കെ പി ദിനേശന്‍ ഗുരുക്കള്‍, എം ബി വിനോദ് ഗുരുക്കള്‍, ആനന്ദന്‍ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു.

Ma care dec ad

Comments are closed.