mehandi new

മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും – പകർച്ചവ്യാധി ഭീതിയിൽ പൂന്തുരുത്തി നിവാസികൾ

fairy tale

ബ്ലാങ്ങാട് : കടപ്പുറം പഞ്ചായത്ത്‌ പൂന്തിരുത്തി ഭാഗം മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും അടിഞ്ഞു കൂടി ദുർഗന്ധം വമിക്കുന്നു. ജീവിതം ദുസ്സഹമായതായി പൂന്തുരുത്തി നിവാസികൾ.

planet fashion

കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് പൂന്തുരുത്തിയിൽ കൂടിയാണ് മത്തികായലിന്റെ ഏറ്റവും വീതിയുള്ള ഭാഗം കടന്ന് പോകുന്നത്. നിലവിൽ കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ് ഇവിടെ. അതിനു പുറമെ ചാവക്കാട് നഗരസഭ പ്രദേശത്ത് നിന്നും ഒഴുകിവരുന്ന മാലിന്യം ഉൾപ്പെടെയുള്ളവ ഇവിടെ കെട്ടിനിൽക്കുകയും ചെയ്തതോടെ മേഖലയിൽ അസഹ്യമായ ദുർഗന്ധമാണ്. കൊറോണയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പകർച്ചവ്യാധി കൂടി പെരുകും എന്ന ആശങ്കയിലാണ് നാട്ടുകാർ.

മത്തികായലിൽ നിന്ന് കുളവാഴകൂട്ടം നീക്കം ചെയ്ത് പരിസരവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

Jan oushadi muthuvatur

Comments are closed.