mehandi new

ഗർഭിണികൾക്ക് സൗകര്യമായി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

fairy tale

Convenience for pregnant women – lift inaugurated in Chavakkad Taluk Hospital’s maternity care complex

planet fashion

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ പുതുതായി സ്ഥാപിച്ച ലിഫ്റ്റ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യം വെച്ച് നിർമിച്ചതാണ് ഈ കെട്ടിടം.
നിലവിൽ തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രികളിൽ ഒന്നായ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മുകളിലെ നിലയിൽ ഉള്ള പ്രസവ വാർഡും, കുട്ടികളുടെ വാർഡും കൂടി പൂർണ്ണ സജ്ജമായി പ്രവർത്തിപ്പിക്കാൻ ഇനി സാധിക്കും. രണ്ടാം നിലയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ രോഗികൾക്കും ലിഫ്റ്റ് ഏറെ സഹായകരമാകും.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മരായ ബുഷറ ലത്തീഫ്, ഷാഹിന സലീം, പ്രസന്ന രണദിവെ, പി.എസ്. അബ്ദുൾ റഷീദ് , കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, എം.ബി. പ്രമീള, ഫൈസൽ കാനാം പുള്ളി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ശ്രീജ. പി. കെ, ആ ർ. എം . ഒ. ഡോ. ജോബിൻ രാജ്, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി. വി, നഴ്സിങ് സൂപ്രണ്ട് ജിനി വി. ഒ, ഇലക്ടിക്കൽ അസി. എക്സി. എഞ്ചിനീയർ പ്രകാശ് എന്നിവർ സംസാരിച്ചു.

Comments are closed.