mehandi new

പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് ഗ്രാഫ്‌ ഉയരുന്നു

fairy tale

പുന്നയൂർക്കുളം: ഇന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് പരിശോധന നടത്തിയ അറുപതു പേരിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു ശതമാനമുണ്ടായിരുന്ന പോസറ്റിവിറ്റി ഇന്ന് 45 ശതമാനമായി ഉയർന്നു.

planet fashion

പുന്നയൂർ പഞ്ചായത്തിൽ പരിശോധന നടത്തിയ 58 പേരിൽ 24 പേർക്ക് കോവിഡ്. 41.38% പോസറ്റിവിറ്റി.

വടക്കേകാട് പഞ്ചായത്തിൽ 24 പേർക്ക് കോവിഡ്. 71 പേരെയാണ് ഇന്ന് പരിശോധനക്ക് വിധേയമാക്കിയത്. 33.8% പോസറ്റിവിറ്റി.

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ 79 പേരിൽ 21 പേർക്ക് കോവിഡ് പോസറ്റിവ്. 26.58% പോസറ്റിവിറ്റി.

കടപ്പുറം പഞ്ചായത്തിൽ 38 പേർക്ക് പരിശോധന നടത്തിയതിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28.95% പോസറ്റിവിറ്റി.

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പരിശോധനയിൽ 41.07% പോസറ്റിവിറ്റി 56 പേരെയാണ് പരിശോധിച്ചത്. 23 പേർക്ക് പോസറ്റിവ്.

Comments are closed.