ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സി പി എം നെതിരെ പോർമുഖം തുറന്ന് സി പി ഐ. അഞ്ചു വാർഡുകളിലാണ് എൽ ഡി എഫ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറകെ സി പി ഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ദിവസങ്ങളായി നിലനിൽക്കുന്ന സീറ്റ് തർക്കത്തിന്ന് പരിഹാരമാവാത്തതിനാലാണ് സി പി ഐ പരസ്യമായി സി പി എം നെതിരെ രംഗത്ത് വന്നത്.

കഴിഞ്ഞ തവണ സി പി ഐ സ്ഥാനാർഥി മത്സരിച്ച് തോറ്റ വാർഡാണ് ചാവക്കാട് നഗരസഭയിലെ വാർഡ് 8. പുതിയ വാർഡ് വിഭജനത്തെ തുടർന്ന് വാർഡ് 8 ൽ എൽ ഡി എഫി ന് വിജയ സാധ്യത കണക്കാക്കിയിരുന്നു. എന്നാൽ സി പി ഐ യുമായി ചർച്ചചെയ്യാതെ വാർഡ് 8 ൽ സി പി എം സ്ഥാനാർഥിയായി കെ സി സുനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് സി പി ഐ യെ പ്രകോപിപ്പിച്ചത്.
പ്രശ്ന പരിഹാരം എന്ന നിലയിൽ വാർഡ് 8 ന് പകരം ചാവക്കാട് ഈസ്റ്റിൽ മറ്റൊരു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. സി പി ഐ യുടെ സ്ഥിരം സീറ്റായ വാർഡ് 9 വെച്ച് മാറാനും സി പി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നും നടന്നില്ല. തുടർന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന നിമിഷത്തിൽ സി പി ഐ സ്ഥാനാർഥികൾ രംഗത്ത് വന്നത്.
8, 9, 15, 17, 18 വാർഡുകളിലാണ് എൽ ഡി എഫ് ഔദ്യോഗിക സ്ഥാനാർഥികൾക്ക് പുറമെ സി പി ഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. ബപീഷ്, വിബിത, ബിജിത, കബീർ, സതീന്ദ്രൻ എന്നിവരാണ് യഥാക്രമം ഈ വാർഡുകളിലെ റിബൽ സ്ഥാനാർഥികൾ. സി പി എമ്മു മായി ചർച്ച തുടരുകായാണെന്നും സ്ഥാനർഥികളെ പിന്നീട് പിൻവലിച്ചേക്കുമെന്നുമാണ് സി പി ഐ നേതൃത്വത്തിൽ നിന്നും അറിയാൻ കഴിയുന്നത്.

Comments are closed.