mehandi new

കെ.പി.സി.സി ഓഫീസിന് നേരെ സി പി എം ആക്രമണം – ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം

fairy tale

planet fashion

ചാവക്കാട് : കെ .പി.സി.സി ഓഫിസായ തിരുവനന്തപുരത്തെ ഇന്ദിരഭവന് നേരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെന്ററിൽ അവസാനിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി അഡ്വ. ടി. എസ്. അജിത്ത്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി കെ. ബി. വിജു, കെ. എസ്. യു ജില്ല സെക്രട്ടറിമാരായ എ. സി. സ‌റൂക്, ഫായിസ് മുതുവട്ടൂർ, സി. സാദിക്ക് അലി എന്നിവർ പ്രസംഗിച്ചു.

അനീഷ് പാലയൂർ, കെ. വി. യൂസഫ് അലി, ഇ. എ. സുൽഫിക്കർ, പി. കെ. കബീർ, എ. കെ. മുഹമ്മദ്‌ അലി, നവാസ് തെക്കുംപുറം, ജമാൽ താമരത്ത്, പി. എ. നാസർ, ആർ. കെ. നവാസ്, റിഷി ലാസർ, സുരേഷ് മുതുവട്ടൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.

തിരുവനന്തപുരത്ത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെപിസിസി ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ഓഫിസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സും കൊടിതോരണങ്ങളും തകർത്തു. കല്ലേറിൽ ഓഫിസിന്‍റെ ചില്ലുകളും മുന്നിൽ നിർത്തിയിട്ടിരുന്ന കാറും തകർന്നു.

ഇന്ദിരാ ഭവന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കുവാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

Ma care dec ad

Comments are closed.