mehandi banner desktop
Chavakkad online

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

Ft

Jan oushadi

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്.

പുന്നയൂർക്കുളം വിശ്വാഭാരതി കോളേജിന് സമീപം ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ രക്തം വാർന്നു കിടന്നിരുന്ന ഇഖ്ബാലി ലിനെ പരൂർ കാരുണ്യ ചാരിറ്റബിൾ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ എരമംഗലം സ്വദേശിയായ ബൈക്ക് യാത്രികനെ പുന്നയൂർക്കുളം ക്രീയേറ്റീവ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.