വത്സലൻ കൊലക്കേസ് പ്രതി അകലാട് സുലൈമാനെ വധിച്ച കേസിൽ സി പി എം പ്രവർത്തകരെ വെറുതെ വിട്ടു

തൃശൂർ : അകലാട് സ്വദേശി പെരുമ്പുള്ളി സുലൈമാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സിപിഐ എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ കുന്നത്ത് ഹംസു, നൈനാർ ഹനീഫ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

സിപിഐ എം നേതാവും ചാവക്കാട് നഗരസഭ ചെയർമാനുമായിരുന്ന കെ.പി.വത്സലനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായായിരുന്നു സുലൈമാൻ. 2006ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ചാവക്കാട് നഗരസഭ ചെയർമാനായിരുന്ന കെ പി വത്സലൻ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി സുലൈമാൻകുട്ടി പിന്നീട് കൊല്ലപ്പെടുകയായിരുന്നു.

Comments are closed.