പുന്നയൂർക്കുളം: ചെറവല്ലൂർ ആമയത്ത് കാർ സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കല്ലൂർമ്മ പേരോത്തയിൽ 72 വയസുള്ള കൃഷ്ണൻകുട്ടിയാണ്രി മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് കൃഷ്ണൻകുട്ടിയുടെ സൈക്കിളിൽ ഇടിച്ച് വൈദ്യുതി കാലിൽ തട്ടി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു കാറിന് മുകളിലേക്ക് വീണു. അപകടത്തിൽ പരിക്കേറ്റ കൃഷ്ണൻകുട്ടിയെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.